2017 ജൂലൈ 23, ഞായറാഴ്‌ച

ശാരദേട്ത്തി

വീണ്ടും വീണ്ടും എഴുതാൻ. തുനിയുന്പോഴും വാക്കുകൾ കിട്ടാറില്ലെന്ന്. പറയുന്നത്. ശരിയാണ്.എന്നാൽ. ഇന്ന് എഴുതി യേ മതിയാകൂ
പ്രിയപ്പെട്ട ശാരദേട്ത്തി മരണപ്പെട്ടു




2016 ഏപ്രിൽ 22, വെള്ളിയാഴ്‌ച

വർഷങ്ങൾ പോയതറിയാതെ

വീണ്ടും ചില വാക്കുകൾ കുറിക്കാനുള്ള സമയമായി എന്ന് തോന്നുന്നു.

അവസാന പോസ്റ്റ്‌ ഇട്ടതിനു ശേഷം കാലം കുറേ മാറി .....

ഇന്ത്യയിൽ ഭരണം തന്നെ മാറി


പല പല വിഷയങ്ങള വിവാദങ്ങൾ ... എല്ലാം കേരളത്തെയും കുലുക്കി കടന്നു പോയി.

ഇത് തെരഞ്ഞടുപ്പ്  കാലം .....അതിനാൽ  മുതൽ കുറച്ചു കാലം വീണ്ടും ചില നുറുങ്ങുകൾ കുറിക്കാം

 



2013 നവംബർ 30, ശനിയാഴ്‌ച


मेरा भारत महान 



"പോരാ പോര നാളിൽ നാളിൽ ദൂര ദൂരമുയരട്ടെ 
ഭാരതക്ഷ്മാ ദേവിയുടെ തൃപ്പതാകകൾ "

2013 നവംബർ 23, ശനിയാഴ്‌ച

കസ്തൂരി കത്തുമ്പോൾ


           കേരളത്തിൽ  ആകെ അവശേഷിക്കുന്ന വനം എത്രയെന്നു ചോദിച്ചാൽ കൃത്യമായി നമ്മുടെ നേതാക്കൾക്കോ ഉദ്യോഗസ്ഥർക്കോ അറിയില്ല എന്നതാണ് വാസ്തവം.

എങ്കിലും ടി.വി. യിൽ വന്നു നാലു വർത്തമാനം പറഞ്ഞില്ലേൽ നമ്മൾ മോശക്കാരനാകും   എന്നോർത്താണ് വെപ്രാളം മുഴുവനും.

ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുവാൻ പ്രശ്നങ്ങള പഠിക്കുക എന്ന ഏർപ്പാടുതന്നെ  ഇപ്പോൾ ഇല്ല.

ലോക് സഭ ഇലക്ഷൻ വരുമ്പോൾ നമ്മൾ പൊതുവേ പറയുന്ന ആ വോട്ട് ബാങ്കുകൾ  തേടിയുള്ള  പ്രയാണം ഇപ്പോളെ തുടങ്ങി എന്നുമാത്രം .

അതിനാൽ റിപ്പോർട്ട്  വായിച്ചിട്ട് നേരം കളയാതെ നമ്മൾ ടിപ്പർ ലോറിയിൽ കയറി ജനങ്ങളെ നയിച്ച്‌ പറ്റാവുന്ന അത്രയും തീ കത്തിക്കാൻ മുതിരുക.

വേകുന്ന  നാട്ടിൽ നിന്നും പറ്റാവുന്ന വോട്ട് കഴുക്കോലുകൾ ഊരി എടുക്കുക.

അതിനാൽ നാലു മാസം മാത്രം ബാക്കിയുള്ള ലോക സഭ അംഗം പറയുന്നു ഞാനാണ്‌ ആദ്യം രാജിവയ്ക്കുന്ന എം.പി.

എന്തേ ഇപ്പോളെ വച്ചൂട?

കൂടെ    ഉദാത്തമായ  മറ്റൊരു അരുളപ്പാടും " റിപ്പോർട്ട് ശാസ്ത്രജ്ഞരുടെതും അത് നടപ്പിലാക്കാനുള്ള തീരുമാനം രാഷ്ടീയക്കാരുടെതുമാണ് ".

ചുരുക്കത്തിൽ എട്ടിലെ പശു പുല്ലു തിന്നാൻ ഇത്തിരി പാടുപെടുമെന്നു സാരം

 ഈ ശ്വരോ രക്ഷതു!!!!!


ഒപ്പം പഴകിയ ആ വാക്യവും

ദീപസ്തംഭം.............മഹാശ്ചര്യം ....................നമുക്കും കിട്ടണം പണം

അതെ പണം മാത്രം ....... അധികാരം മാത്രം......................


2013 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

കൊല്ലം ഒന്ന് കഴിഞ്ഞു എന്തെങ്കിലും എഴുതിയിട്ട് . എന്ത് ചെയ്യാനാ ഓരോ തിരക്കില ഈ പണി മറന്നു പോയതാണ്.

ജീവിതത്തില്  വലിയ മാറ്റങ്ങലുണ്ടായി .അതില്‍  പ്രധാനം എന്റെ അമ്മ മരിച്ചു പോയതാണ് 4-03-2013 ന് മമ്മി മരണപെട്ടു 
ഇപ്പോള്  ശരിക്കും അനാഥനായി മാറിയിരിക്കുന്നു 

വീണ്ടും ഒരു ബ്ലോഗ്‌ എഴുതുകാരനാവാനുള്ള  ശ്രമം എത്രയും പെട്ടന്നു ആരംഭിക്കണം .


2012 മാർച്ച് 25, ഞായറാഴ്‌ച

ശെല്‍വ രാജിന്റെ രാജിയും ചില ചിന്തകളും



       നെയ്യാറ്റിന്‍കര എം.എല്‍.എ. ശെല്‍വരാജ് കേരള നിയമ സഭയില്‍ നിന്നും ,സി.പി.എം ജില്ല കമ്മിറ്റിയില്‍ നിന്നും രാജിവെച്ച വിവരം രാഷ്രീയ കേരളത്തില്‍ ഉണ്ടാക്കിയ ഭൂകമ്പങ്ങള്‍ ചെറുതല്ല.


           ഒരു തരത്തിലുള്ള മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് , ഇപ്പോള്‍ സാധാരണ മനുഷ്യരില്‍ കാണുന്ന കുഴഞ്ഞു വീഴ്ച പോലെ ആയിരുന്നു അത്.


            ദിനം പ്രതി വാര്‍ത്തകള്‍ക്കായി കണ്ണും കത്തും തിരിക്കുന്ന മാധ്യമങ്ങള്‍ക്ക് ഉത്സവമായിരുന്നു ഈ വാര്‍ത്ത‍ .പിറവം തിരെഞ്ഞടെപ്പു പ്രചാരണ രംഗത്ത് എല്‍.ഡി. എഫ് നടുറോഡില്‍ തുണി പോയ അവസ്ഥയിലായ്.യു. ഡി എഫ് ആകട്ടെ പാഞ്ചാലി വസ്ത്രക്ഷേപതിലെ ദുര്യോധനനായി.


           ആദ്യം അമ്പരന്ന സി.പി.എം നേതാക്കള്‍ ഞെട്ടി എണീറ്റ്‌ കൊരസായി പാടി" വര്‍ഗവഞ്ചകന്‍" - കോടികള്‍ കോഴ വാങ്ങി കാലുമാറിയവന്‍ - കോണ്‍ഗ്രസ് കേരളത്തിലും കുതിര കച്ചവടത്തിന് ഇറങ്ങി . പഴകി തേഞ്ഞ വാക്കുകളും, മൂര്‍ച്ചയില്ലാത്ത പ്രയോഗങ്ങളും നാട്ടുകാര്‍ കേട്ട്.


            പത്ര സമ്മേളനത്തില്‍ കഴിഞ്ഞ നിയമ സഭ തിരെഞ്ഞെടുപ്പില്‍ പാറ ശാലയില് മത്സരിച്ച ആനാവൂര്‍ നാഗപ്പന്‍ തോറ്റതിന് തന്നെയും ഒപ്പമുള്ളവരെയും സി.പി.എം നേതൃത്വം വേട്ടയാടുന്നുവെന്ന് ശെല്‍വരാജ് പറഞ്ഞു.ജില്ല കമ്മിറ്റി ദല്ലാള്‍ പണിയും കണ്ണൂര്‍ ലോബിയുടെ പക്ഷം പിടിക്കലുമാണ് ചെയ്യുന്നതെന് അദ്ദേഹം കുറ്റപ്പെടുത്തി.


             മാധ്യമങ്ങളും പാര്‍ട്ടി ജിഹ്വകളും ഒരു പോലെ പയറ്റിയ വാര്‍ത്തയില്‍ പക്ഷെ മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ കുഴിച്ചു മൂടപ്പെട്ടു.


                തെരഞ്ഞെടുക്കപ്പെട്ടു പത്തു മാസം തികയും മുന്‍പ് എമ.എല്‍.എ സ്ഥാനം രാജി വയ്കാന്‍ മാത്രം എന്ത് അടിയോഴുക്കാണ്‌ കരുത്തനായ ഈ സി.പി.എം സഖാവിനെ പ്രേരിപ്പിച്ചത്.അത് സി.പി.എം ആക്ഷേപ്പിക്കുംപോലെ കണ്ണഞ്ചിപ്പിക്കുന്ന പണമല്ല മറ്റെന്തോ ആണ്.


                       ആരാണ് ശെല്‍വരാജ് 
-- 44 വര്‍ഷത്തില്‍ അധികം തെക്കന്‍ കേരളത്തില്‍ ഗ്രമാവസികള്‍ക്കിടയില്‍ കടലിലും കരയിലും തൊഴിലെടുക്കുന്ന പാവപ്പെട്ടവരുടെ. ഇടയില്‍ പ്രവര്‍ത്തിച്ച ആളാണ്.
- ഈ കാലയളവില്‍ ഒരിക്കലും അദേഹത്തെ കുറിച്ച് സദാചാര വിരുദ്ധ മായതോ അഴിമതിയുടെയോ സ്വജന പക്ഷ്പാതത്തിന്റെയോ കറപുരണ്ട ആരോപണങ്ങള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ പോലും ഉന്നയിച്ചിട്ടില്ല, ഒരു അച്ചടക്ക നടപടി പോലും പാര്‍ട്ടി ഈ സഖാവിനെതിരെ നടത്തിയിട്ടില്ലെന്നും ഓര്‍ക്കാം.


-- മലപ്പുറം സമ്മേളനത്തിന് ശേഷം ഔദ്യോഗിക പക്ഷക്കാരനാണ് സഖാവ് . തിരുവനതപുരം ജില്ല നേതൃത്വം ഇത്തരത്തില്‍ ചില വ്യക്തികള്‍ തങ്ങളുടെതക്കി മാറ്റിയപ്പോഴാണ് ശേല്വരജിനെ പോലുള്ളവര്‍ അനഭിമാതരവുന്നത്.


-സ്വന്തം പ്രവര്‍ത്തന മേഖലയില്‍ നിന്നും ഒരാളെ പിഴുതു മാറ്റി മറ്റൊരു തട്ടകത്തില്‍ ഒറ്റപ്പെടുത്തി അവഹേളിക്കാനും, തകര്‍ക്കാനും ശ്രമിക്കുന്ന സി.പി.എം ഗൂഡ തന്ത്രം നേതൃത്വം ശേല്‍വരാജിനു നേരെ പ്രയോഗിച്ചു.


- സംസ്ഥാന സമ്മേളനത്തില്‍ ഇന്ന് രാജ്യവും ജനങ്ങളും നേരിടുന്ന നീറുന്ന പ്രശ്നങ്ങള്‍ ഒന്നിനും മറുപടി കാണാനുള്ള ചര്‍ച്ചകള്‍ ഇല്ലാതെ അധ:പതിച്ചു പോയ പാര്‍ട്ടിയെ നമ്മള്‍ കണ്ടു.അതിനാല്‍ ഈ നേതൃത്വത്തിലും ഇപ്പോഴുള്ള നായ പരിപാടികളിലും വിയോജിച്ചു ,ജനങ്ങലോടോത്ത് പ്രവര്‍ത്തിക്കാന്‍ ഈ സഖാവ് രാജി വച്ച് പുറത്തു പോയി 


          എം.വി.രാഘവന്‍, ഗൌരിയമ്മ,അബ്ദുള്ളകുട്ടി, സിന്ധു ജോയ്, അജയകുമാര്‍, ഡോക്ടര്‍ മനോജ്‌, മഞ്ഞളാംകുഴി അലി പട്ടികയില്‍ പ്രമുഖരും അല്ലാത്തവരുമുണ്ട്. ഇവരെല്ലാം പാര്‍ട്ടി വിട്ടു പലയിടങ്ങളില്ലേക്ക് ചേക്കേറി. എന്നാല്‍ ഇത്ര അധികം കൊഴിഞ്ഞുപോക്ക് എന്തുകൊണ്ട് എന്ന് പാര്‍ട്ടി നാളിതുവരെ പരിശോധിച്ചതായി അറിവില്ല.


          തിരഞ്ഞെടുപ്പിനിടയില്‍ ഈ ചതി ചെയ്ത് അഭിനവ ചന്തുവായി ശെല്‍വ രാജിനെ മാറ്റാനാണ് പാര്‍ട്ടി കൂടുതലും ശ്രമിച്ചത്. "പക്ഷെ പാണ്ടന്‍ നായുടെ പല്ലിനു പണ്ടേ പോലെ ശൌര്യം ഇപ്പോള്‍ ഇല്ലെന്നു " നമ്മള്‍ കണ്ടു.വെറും ചില കോടികളുടെ കണക്കുമാത്രും വച്ച് പാര്‍ട്ടി ഈ രാജികാര്യം മറന്നു കളഞ്ഞു. സൂക്ഷിച്ചു നോക്ക് ഒരു കല്ല്‌ പോലും സി.പി.എം പ്രവര്‍ത്തകര്‍ ശേല്‍വരാജിനെ എറിഞ്ഞില്ല.


അപ്പോള്‍ കഥ ഇതൊന്നും അല്ല മറ്റെന്തോ ആണ്.


            പിറവത്തെ കഥ തന്നെ നോക്കാം മണ്ഡലം ഉള്‍പ്പെടുന്ന എറണാകുളം ജില്ലയില്‍ പാര്‍ട്ടി സമ്മേളനം നടത്താന്‍ ഈ ബഹു ജന പാര്‍ട്ടിക്ക് ആയില്ല. ഇപ്പോള്‍ ഭരണം കണ്ണൂര്‍ക്കാരനായ ഒരു ശേവുകകാരന്‍ ഗോവിന്ദന്റെ കയ്യില്‍ ഭദ്രമായ്‌ ഏല്പിചിരിക്കയാണ്. എം.എം.ലോറെന്‍സ് മുതല്‍ എണ്ണം പറഞ്ഞവര്‍ ഉള്ള മഹാനഗരത്തില്‍ പാര്‍ട്ടി ഭരിക്കാന്‍ വടക്കുന്നൊരു സുല്‍ത്താന്‍ വന്നിരിക്കുന്നു. എന്നിട്ടും വിശ്വാസം പോരഞ്ഞിട്ടാണ് മറ്റൊരു ജയരാജന്‍ തിരെഞ്ഞെടുപ്പ് പ്രചരണം ചുക്കാന്‍ പിടിക്കുന്നത്‌.


ഫലത്തില്‍ ശെല്‍വരാജ് പറഞ്ഞ കണ്ണൂര്‍ ലോബിയുടെ ഒരു ചെറിയ നട്ടം വരുന്നില്ലേ എന്നൊരു സംശയം.ഇതില്‍ മനം നൊന്ത ശെല്‍വ രാജിനെ പോലുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമൊന്നും ഇല്ലെന്നതാണ് വാസ്തവം.അപ്പോള്‍ വഴി പുറത്തേക്കു തന്നെ.
             - പുറത്തു പോയവരെ ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ മറ്റൊരു ചിത്രവും തെളിയുന്നു. ഇവരെല്ലാം ന്യൂനപക്ഷത്തിലോ, ഹിന്ദുക്കളിലെ തന്നെ അധ:സ്ഥിത വര്‍ഗത്തില്‍ പെട്ടവരോ ദളിതരോ ആയ ഒരു പിടി പ്രവര്‍ത്തകര്‍ ആണെന്ന് കാണാം.അപ്പോള്‍ പാര്‍ട്ടിയില്‍ വേറൊരു സംഘട്ടനം നടക്കുന്നുണ്ടോയെന്നും ചിന്തിക്കാവുന്നതാണ്.


              - ഗോവിന്ദനും ജയരാജനും ആഞ്ഞു പിടിച്ചിട്ടും കേരള രാഷ്ട്രീയത്തില്‍ അച്ഛന്റെ മകന്‍ എന്നാ ലേബല്‍ മാത്രമുള്ള അനൂപ്‌ ജേക്കബ്‌ എന്നാ പീക്കിരി പയ്യന്‍ 12072 വോട്ടിനു അച്ഛനോടെ വെറും 150 വോട്ടിനു മാത്രം തോറ്റ ശെല്‍വ രാജിനെ പോലുള്ള വ്യെക്തിത്വ മായ ജേക്കബ്‌ എന്നാ പാര്‍ട്ടി സഖാവിനെ തോല്‍പ്പിച്ചു. 


           സി.പി.എം. ന്റെ സമീപ കാല ഉപതിരെഞ്ഞെടുപ്പ് ചരിത്രത്തില്‍ കേട്ട് കേള്‍വി ഇല്ലാത്ത നാണം കേട്ട തോല്‍വി.പക്ഷെ  സി.പി.എം നു മാത്രം കുലുക്കമില്ല 


           കാരണം ടാറ്റാ അംബാനി ബിര്‍ള എന്നിവരെ പോലെ ഇന്ത്യയിലെ ഏറ്റവും വലിയ  രാഷ്ട്രീയ കുത്തകയ്ക് ഈ അധ:പതനന്തിലും ഒരു കുലുക്കവുമില്ല. ഷെല്‍വാ രാജിന്റെ രാജി ഈ അധ:പതനത്തിന്റെ നേര്‍ചിത്രം നല്‍കുന്നു.
അത്തരം ആഴങ്ങളിലേക്ക് നോക്കി തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാതെ തൊലിപ്പുറത്തെ ചികിത്സക്കാന് പാര്‍ട്ടി കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. 


             ഡല്‍ഹി വാഴും എസ്.ആര്‍.പി. സഖാവ് ഉളുപ്പില്ലാതെ നമ്മോടു പറയും " 1996 ല്‍ആരംഭിച്ച പാര്‍ടിയിലെ തെറ്റ് തിരുത്തല്‍ പ്രക്രിയ ഇനിയും ശരിയായ വഴിയില്‍ എത്തിയിട്ടില്ലെന്ന് " അതിനാല്‍ ഇനിയും നമ്മള്‍ കൂടുതല്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.


                 തൊലി പുറത്തു തേക്കാന്‍ ക്രീമുമായി എസ് .ആര്‍.പി. യും കൂട്ടരും കോഴിക്കോട്ടു എത്തുന്നതും കാത്തിരിപ്പാണ് നമ്മുടെ നേതാക്കള്‍.


          അതിനും മുന്‍പ് ഓര്‍ക്കുക സഖാക്കളേ പഴയൊരു കഥ . പണ്ട് ലെനിന്‍ എന്നൊരു വീരന്‍ സോവിയറ്റ്‌ റഷ്യ എന്നൊരു നാടുണ്ടാക്കി .70 വര്‍ഷം നമ്മുടെ നാട്ടിലെ നാണിമാര്‍ അങ്ങോട്ട്‌ പോകാന്‍ സ്വപ്നം കണ്ടിരുന്നു.എന്നാല്‍ 80 - ന്റെ അവസാനത്തില്‍ ഗോര്‍ബച്ചേവ് എന്നൊരു പഹയന്‍ കടിച്ചാല്‍ പൊട്ടാതൊരു ഗ്ലാസ്ത്നോതും പെരിസ്ട്രോയിക്കയും തീറ്റിച്ചു സൌവര്‍ണ്ണ ഭൂമിയെ വിറ്റു തുലച്ച കഥ.


           പാറപ്രത്ത് ഉണ്ടായ പാര്‍ട്ടിക്കും ഏകദേശം 70 - കഴിഞ്ഞു.ഇപ്പോഴുള്ള കണ്ണൂര്‍ക്കാരെല്ലാം കൂടി അതേ പണി ഇപ്പോള്‍  ഇവിടെ ചെയ്യുമോ?.... എന്തോ 


                 അടിയാളന്റെ നിഷ്കാമമായ അര്‍പ്പണ ബോധത്തിനും, അവനോടുള്ള വര്‍ഗ സ്നേഹം , വിപ്ലവ ചിന്ത ഇവ തെല്ലെങ്കിലും നിങ്ങളില്‍ ബാക്കി ഉണ്ടെങ്കില്‍ ഒരിക്കല്‍ കൂടി തങ്ങളിലേക്ക് നോക്കി സ്വയം തിരുത്തി മുന്നേറാന്‍ നോക്കൂ !!!!!


                 അല്ലെങ്കില്‍ മഹത്തായ റഷ്യ ചരിത്ര പുസ്തകത്തില്‍ കയറിയത് പോലെ വിപ്ലവം ചുരത്താത്ത ഏട്ടിലെ പശുവായി പോകും നിങ്ങള്‍.


                                                  ലാല്‍ സലാം സഖാക്കളേ......................... 

2012 മാർച്ച് 24, ശനിയാഴ്‌ച

ഡോണ ഫ്ലോറും രണ്ടു ഭര്‍ത്താക്കന്മാരും- ഹോര്‍ഹ്ര്‍ അമാതോ - Dona flora and her two hasbands


      വായന ഇപ്പോഴും വിവര്‍ത്തനത്തിന്റെ ലോകത്ത്  തന്നെ പരക്കം പായുകയാണ്.കഴിഞ്ഞ 3 ആഴ്ച്ചകളിലായി വിവര്‍ത്തനങ്ങള്‍ തന്നെ ആയിരുന്നു കയ്യില്‍.
                                     ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍-മാര്‍കേസ് 
                                              വിജയി ഏകനാണ് - പാവ്ലോ കൊയ്ലോ
                             ഡോണ ഫ്ലോറും രണ്ടു ഭര്‍ത്താക്കന്മാരും- ഹോര്‍ഹ്ര്‍ അമാതോ 

           വളരെ  ശ്രദ്ധേയമായ 3 വിദേശ നോവലുകളുടെ വിവര്‍ത്തനങ്ങള്‍ ആണിവ. മനുഷ്യ ജീവിതം - അത് ഏത് വന്കരയിലായാലുംഎത്ര കണ്ടു വര്‍ണിച്ചാലും വര്‍ണിച്ചാലും തീരാത്ത പ്രതിഭാസമാണെന്ന് അടിവരയിടുന്ന ഗ്രന്ഥങ്ങളാണ് ഇവ.

                 ഹോര്‍ഹോ അര്മാടോ-(1912 -2001 ) ബ്രസീലില്‍ ജനിച്ചു. 18  അം വയസ്സില്‍ ആദ്യ നോവല്‍ പുറത്തിറക്കി. "ഓ പേസ് ദോ കാര്‍ണിവല്‍ "  കമ്മ്യുണിസ്റ്റ് എന്ന കാരണത്താല്‍ രണ്ടു തവണ നാട് കടതപെട്ടു . 1957 -ല്‍ തിരിച്ചെത്തിയ ശേഷം രാഷ്ട്രെയത്ത്തില്‍ സജീവമായി.കൃതികള്‍ 45 ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. "ഡോണ ഫ്ലോറും രണ്ടു ഭര്‍ത്താക്കന്മാരും" - വിവിധ ഭാഷകളിലായ് 80  ലക്ഷം  കോപ്പികള്‍ വിലപനയിട്ടുണ്ട് .2001 ല്‍ അന്തരിച്ചു.

     ഡോണ ഫ്ലോര്‍ ദോ ഗുയിമാരെസ് എന്നാ സ്ത്രിയുടെ ജീവിതം അവരുടെ  രണ്ടു ഭര്‍ത്താക്കന്മാരുടെ കഥയിലൂടെ അനവൃതമാക്കുകയാണ് നോവലിസ്റ്റ്.

        "വദീഞ്ഞോ 'എന്നാ തികഞ്ഞ ചൂതാട്ടക്കാരനും അഭാസനും തെമ്മാടിയും എനുവേണ്ട എല്ലാ ദുര്‍ നടപ്പും കൈമുതലായ വദീഞ്ഞോയുമൊത് 7 വര്ഷം  ജീവിച്ച  ഫ്ലോരിനു അയാളുടെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്നുണ്ടായ ജീവിതനുഭാവങ്ങലാണ് നോവലിന്റെ ആദ്യ ഭാഗം.

      പിന്നീട് വദീഞ്ഞോയുടെ മരണത്തിലെ ദു:ഖാചരണം കഴിഞു വിധവയുടെ ജീവിതം ആരംഭിച്ചപ്പോള്‍ അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെയും തുടര്‍ന്ന് അവര്‍ "ബാസ്ടൂന്‍" വായനകാരനായ ഡോക്ടര്‍ തിയോഡോരോ മദുരിരോ എന്നാ ഫാര്‍മസിസ്റിനെ  വിവാഹം ചെയ്തു ഭയങ്ങലോ യാതനയോ ഇല്ലാത്ത സമാധാനപരവും ചിട്ടയുമുള്ള ജീവിതം നയിക്കുന്ന ഡോണോ ഫ്ലോറിന്റെ കഥയും രണ്ടാം ഭാഗത്ത്‌ പറയുന്നു.
എന്നാല്‍ വദീന്ജോയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിയുന്നു. അന്ന് പൂര്‍ണ നഗ്നനായ് പരലോകത്ത് നിന്ന് തിരിച്ചു വന്ന വദീഞ്ഞോ ഫ്ലോരയോടൊപ്പം സഹശയനം ആവശ്യപ്പെടുന്നു.
ഇതോടെ വീണ്ടും ആത്മ സങ്ങര്‍ഷത്തിലായ ഡോണ ഫ്ലോരയുടെ ജീവിതം നര്‍മ്മത്തിന്റെയും അത്ഭുതത്തിന്റെയും നേരിയ പുതപ്പിട്ടു ഹോര്‍ഹോ വരച്ചു കാട്ടുന്നു.


       മനുഷ്യ മനസ്സിന്റെ പ്രത്യേക അറകളെ അനുവാചകന് മുന്‍പില്‍ തുറന്നു കാട്ടി അവനെ അതിലൂടെ കടത്തി കൊണ്ട് പോകുമ്പോള്‍ നമ്മള്‍ ഓരോരുത്തരും ഡോണ ഫ്ലോരമാരകുന്നു . നമ്മിലെ നന്മ തിന്മ സംഘര്‍ഷങ്ങള്‍ - ഏതൊരു മനുഷ്യന്റെയും ആദിമ ചോദനകളും അവന്‍ ജീവിക്കുന്ന സമൂഹം അവനു നല്‍കുന്ന ആര്‍ജിത സംസ്കാരവും തമ്മിലുള്ള നിരന്തര സംഘട്ടനത്തിന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞ ചിത്രീകരണമാണ് ഈ നോവല്‍ നല്‍കുന്നത്.
നമ്മിലെ ഏറ്റവും പ്രാകൃതമായ വികാര വിചാരങ്ങളുടെ മൂര്‍ത് രൂപമാണ്‌ വദീഞ്ഞോ . അയാളുടെ വക്കില്‍ തന്നെ പറഞ്ഞാല്‍ " നൈറ്റ് ഗൌന്‍ ധരിച്ചു പ്രേമ സല്ലാപം നടത്തുന്നത് എവിടെയും കേട്ട് കേള്‍വി ഇല്ലാത്ത കാര്യമാണ് - അതായതു ജീവിതത്തിനു പ്രകൃതിയുടെ ഇരുളും വെളിച്ചവും മാത്രമേ ആവശ്യമുള്ളൂ എന്നാ പക്ഷക്കാരനായിരുന്നു വദീഞ്ഞോ. വളരെ ഹ്രസ്വമായ തന്റെ ജീവിതം മുഴുവന്‍ അര്‍മാദിച്ചു നടന്നു വദീഞ്ഞോ. ഇത് നമ്മിലെ അബോധ മനസ്സ് തന്നെയാണെന്ന് വ്യെക്തം .


         എന്നാല്‍ ഡോക്ടര്‍ തിയോടോരോ 'കാര്യങ്ങള്‍ പുതപ്പിനുള്ളില്‍ നടത്താന്‍ ബഹു കേമനായിരുന്നു " . അതെ           "പുതപ്പു" -സംസ്കാരം നല്‍കുന്ന , കുലീനതയുടെ വിദ്യാഭ്യാസത്തിന്റെ ചിട്ട വട്ടങ്ങളുടെ ഒരു നീണ്ട നിരയുള്ള പുതപ്പുകള്‍ നമ്മള്‍ക്ക് സമൂഹം വച്ച് നീട്ടാറുണ്ട്.അയാളുടെ തന്നെ വക്കില്‍ പറഞ്ഞാല്‍ " എല്ലാറ്റിനും ഒരു സ്ഥാനം അതിന്റെതായ സ്ഥാനങ്ങളില്‍ " -തന്നെ നല്‍കുന്ന ജീവിത രീതിയുടെ വക്താവാണ്‌ തിയോടോരോ. മരുന്നുകള്‍ കൃത്യമായ്  അളന്നു തിട്ട പെടുത്തി ചേരും പടി ചേര്‍ക്കുന്ന ജീവിതമകുന്ന ഫാര്‍മസിയിലെ ഫാര്‍മസിസ്റ്റ് ആയിരുന്നു തിയോടോരോ. ഇതാകട്ടെ നമ്മിലെ ബോധ മനസ്സിന്റെ കേളീ വിലാസങ്ങളുടെ മൂര്‍ത് രൂപം തന്നെ.


      യാതനുടെയും വേദനയുടെയും വദീഞ്ഞോ കാലവുംആഭ്ജത്യതിന്റെ അന്തസ്സിന്റെ തിയോടോരോ കാലത്തിലും ജീവിച്ചു അവസാനത്തില്‍ ഇത് രണ്ടു ചേര്‍ന്നുള്ള സംഘര്‍ഷത്തില്‍ കൂടി കടന്നു പ്രൌഡയായ കുടുംബിനിയായ് മാറി ജീവിതം തുടരുന്ന ഡോണ ഫ്ലോര കഥാകാരന് എഴുതിയ കത്തില്‍ പറയുമ്പോലെ അവരുടെ ജീവിതമകുന്ന പാചക കുറിപ്പാണിത്  


 അതാകട്ടെ ഓരോ മനുഷ്യ മനസ്സിന്റെയും , ജീവിതമെന്ന മഹാ അത്ഭുത്തിന്റെയും പാചക കുറിപ്പ് തന്നെ ആകുന്നു.