വായന ഇപ്പോഴും വിവര്‍ത്തനത്തിന്റെ ലോകത്ത് തന്നെ പരക്കം പായുകയാണ്.കഴിഞ്ഞ 3 ആഴ്ച്ചകളിലായി വിവര്‍ത്തനങ്ങള്‍ തന്നെ ആയിരുന്നു കയ്യില്‍.
ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍-മാര്‍കേസ്
വിജയി ഏകനാണ് - പാവ്ലോ കൊയ്ലോ
ഡോണ ഫ്ലോറും രണ്ടു ഭര്‍ത്താക്കന്മാരും- ഹോര്‍ഹ്ര്‍ അമാതോ
വളരെ ശ്രദ്ധേയമായ 3 വിദേശ നോവലുകളുടെ വിവര്‍ത്തനങ്ങള്‍ ആണിവ. മനുഷ്യ ജീവിതം - അത് ഏത് വന്കരയിലായാലുംഎത്ര കണ്ടു വര്‍ണിച്ചാലും വര്‍ണിച്ചാലും തീരാത്ത പ്രതിഭാസമാണെന്ന് അടിവരയിടുന്ന ഗ്രന്ഥങ്ങളാണ് ഇവ.
ഹോര്‍ഹോ അര്മാടോ-(1912 -2001 ) ബ്രസീലില്‍ ജനിച്ചു. 18 അം വയസ്സില്‍ ആദ്യ നോവല്‍ പുറത്തിറക്കി. "ഓ പേസ് ദോ കാര്‍ണിവല്‍ " കമ്മ്യുണിസ്റ്റ് എന്ന കാരണത്താല്‍ രണ്ടു തവണ നാട് കടതപെട്ടു . 1957 -ല്‍ തിരിച്ചെത്തിയ ശേഷം രാഷ്ട്രെയത്ത്തില്‍ സജീവമായി.കൃതികള്‍ 45 ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. "ഡോണ ഫ്ലോറും രണ്ടു ഭര്‍ത്താക്കന്മാരും" - വിവിധ ഭാഷകളിലായ് 80 ലക്ഷം കോപ്പികള്‍ വിലപനയിട്ടുണ്ട് .2001 ല്‍ അന്തരിച്ചു.
ഡോണ ഫ്ലോര്‍ ദോ ഗുയിമാരെസ് എന്നാ സ്ത്രിയുടെ ജീവിതം അവരുടെ രണ്ടു ഭര്‍ത്താക്കന്മാരുടെ കഥയിലൂടെ അനവൃതമാക്കുകയാണ് നോവലിസ്റ്റ്.
"വദീഞ്ഞോ 'എന്നാ തികഞ്ഞ ചൂതാട്ടക്കാരനും അഭാസനും തെമ്മാടിയും എനുവേണ്ട എല്ലാ ദുര്‍ നടപ്പും കൈമുതലായ വദീഞ്ഞോയുമൊത് 7 വര്ഷം ജീവിച്ച ഫ്ലോരിനു അയാളുടെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്നുണ്ടായ ജീവിതനുഭാവങ്ങലാണ് നോവലിന്റെ ആദ്യ ഭാഗം.
പിന്നീട് വദീഞ്ഞോയുടെ മരണത്തിലെ ദു:ഖാചരണം കഴിഞു വിധവയുടെ ജീവിതം ആരംഭിച്ചപ്പോള്‍ അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെയും തുടര്‍ന്ന് അവര്‍ "ബാസ്ടൂന്‍" വായനകാരനായ ഡോക്ടര്‍ തിയോഡോരോ മദുരിരോ എന്നാ ഫാര്‍മസിസ്റിനെ വിവാഹം ചെയ്തു ഭയങ്ങലോ യാതനയോ ഇല്ലാത്ത സമാധാനപരവും ചിട്ടയുമുള്ള ജീവിതം നയിക്കുന്ന ഡോണോ ഫ്ലോറിന്റെ കഥയും രണ്ടാം ഭാഗത്ത് പറയുന്നു.
എന്നാല്‍ വദീന്ജോയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിയുന്നു. അന്ന് പൂര്‍ണ നഗ്നനായ് പരലോകത്ത് നിന്ന് തിരിച്ചു വന്ന വദീഞ്ഞോ ഫ്ലോരയോടൊപ്പം സഹശയനം ആവശ്യപ്പെടുന്നു.
ഇതോടെ വീണ്ടും ആത്മ സങ്ങര്‍ഷത്തിലായ ഡോണ ഫ്ലോരയുടെ ജീവിതം നര്‍മ്മത്തിന്റെയും അത്ഭുതത്തിന്റെയും നേരിയ പുതപ്പിട്ടു ഹോര്‍ഹോ വരച്ചു കാട്ടുന്നു.
മനുഷ്യ മനസ്സിന്റെ പ്രത്യേക അറകളെ അനുവാചകന് മുന്‍പില്‍ തുറന്നു കാട്ടി അവനെ അതിലൂടെ കടത്തി കൊണ്ട് പോകുമ്പോള്‍ നമ്മള്‍ ഓരോരുത്തരും ഡോണ ഫ്ലോരമാരകുന്നു . നമ്മിലെ നന്മ തിന്മ സംഘര്‍ഷങ്ങള്‍ - ഏതൊരു മനുഷ്യന്റെയും ആദിമ ചോദനകളും അവന്‍ ജീവിക്കുന്ന സമൂഹം അവനു നല്‍കുന്ന ആര്‍ജിത സംസ്കാരവും തമ്മിലുള്ള നിരന്തര സംഘട്ടനത്തിന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞ ചിത്രീകരണമാണ് ഈ നോവല്‍ നല്‍കുന്നത്.
നമ്മിലെ ഏറ്റവും പ്രാകൃതമായ വികാര വിചാരങ്ങളുടെ മൂര്‍ത് രൂപമാണ് വദീഞ്ഞോ . അയാളുടെ വക്കില്‍ തന്നെ പറഞ്ഞാല്‍ " നൈറ്റ് ഗൌന്‍ ധരിച്ചു പ്രേമ സല്ലാപം നടത്തുന്നത് എവിടെയും കേട്ട് കേള്‍വി ഇല്ലാത്ത കാര്യമാണ് - അതായതു ജീവിതത്തിനു പ്രകൃതിയുടെ ഇരുളും വെളിച്ചവും മാത്രമേ ആവശ്യമുള്ളൂ എന്നാ പക്ഷക്കാരനായിരുന്നു വദീഞ്ഞോ. വളരെ ഹ്രസ്വമായ തന്റെ ജീവിതം മുഴുവന്‍ അര്‍മാദിച്ചു നടന്നു വദീഞ്ഞോ. ഇത് നമ്മിലെ അബോധ മനസ്സ് തന്നെയാണെന്ന് വ്യെക്തം .
എന്നാല്‍ ഡോക്ടര്‍ തിയോടോരോ 'കാര്യങ്ങള്‍ പുതപ്പിനുള്ളില്‍ നടത്താന്‍ ബഹു കേമനായിരുന്നു " . അതെ "പുതപ്പു" -സംസ്കാരം നല്‍കുന്ന , കുലീനതയുടെ വിദ്യാഭ്യാസത്തിന്റെ ചിട്ട വട്ടങ്ങളുടെ ഒരു നീണ്ട നിരയുള്ള പുതപ്പുകള്‍ നമ്മള്‍ക്ക് സമൂഹം വച്ച് നീട്ടാറുണ്ട്.അയാളുടെ തന്നെ വക്കില്‍ പറഞ്ഞാല്‍ " എല്ലാറ്റിനും ഒരു സ്ഥാനം അതിന്റെതായ സ്ഥാനങ്ങളില്‍ " -തന്നെ നല്‍കുന്ന ജീവിത രീതിയുടെ വക്താവാണ് തിയോടോരോ. മരുന്നുകള്‍ കൃത്യമായ് അളന്നു തിട്ട പെടുത്തി ചേരും പടി ചേര്‍ക്കുന്ന ജീവിതമകുന്ന ഫാര്‍മസിയിലെ ഫാര്‍മസിസ്റ്റ് ആയിരുന്നു തിയോടോരോ. ഇതാകട്ടെ നമ്മിലെ ബോധ മനസ്സിന്റെ കേളീ വിലാസങ്ങളുടെ മൂര്‍ത് രൂപം തന്നെ.
യാതനുടെയും വേദനയുടെയും വദീഞ്ഞോ കാലവുംആഭ്ജത്യതിന്റെ അന്തസ്സിന്റെ തിയോടോരോ കാലത്തിലും ജീവിച്ചു അവസാനത്തില്‍ ഇത് രണ്ടു ചേര്‍ന്നുള്ള സംഘര്‍ഷത്തില്‍ കൂടി കടന്നു പ്രൌഡയായ കുടുംബിനിയായ് മാറി ജീവിതം തുടരുന്ന ഡോണ ഫ്ലോര കഥാകാരന് എഴുതിയ കത്തില്‍ പറയുമ്പോലെ അവരുടെ ജീവിതമകുന്ന പാചക കുറിപ്പാണിത്
അതാകട്ടെ ഓരോ മനുഷ്യ മനസ്സിന്റെയും , ജീവിതമെന്ന മഹാ അത്ഭുത്തിന്റെയും പാചക കുറിപ്പ് തന്നെ ആകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ