2013 നവംബർ 30, ശനിയാഴ്ച
2013 നവംബർ 23, ശനിയാഴ്ച
കസ്തൂരി കത്തുമ്പോൾ
കേരളത്തിൽ ആകെ അവശേഷിക്കുന്ന വനം എത്രയെന്നു ചോദിച്ചാൽ കൃത്യമായി നമ്മുടെ നേതാക്കൾക്കോ ഉദ്യോഗസ്ഥർക്കോ അറിയില്ല എന്നതാണ് വാസ്തവം.
എങ്കിലും ടി.വി. യിൽ വന്നു നാലു വർത്തമാനം പറഞ്ഞില്ലേൽ നമ്മൾ മോശക്കാരനാകും എന്നോർത്താണ് വെപ്രാളം മുഴുവനും.
ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുവാൻ പ്രശ്നങ്ങള പഠിക്കുക എന്ന ഏർപ്പാടുതന്നെ ഇപ്പോൾ ഇല്ല.
ലോക് സഭ ഇലക്ഷൻ വരുമ്പോൾ നമ്മൾ പൊതുവേ പറയുന്ന ആ വോട്ട് ബാങ്കുകൾ തേടിയുള്ള പ്രയാണം ഇപ്പോളെ തുടങ്ങി എന്നുമാത്രം .
അതിനാൽ റിപ്പോർട്ട് വായിച്ചിട്ട് നേരം കളയാതെ നമ്മൾ ടിപ്പർ ലോറിയിൽ കയറി ജനങ്ങളെ നയിച്ച് പറ്റാവുന്ന അത്രയും തീ കത്തിക്കാൻ മുതിരുക.
വേകുന്ന നാട്ടിൽ നിന്നും പറ്റാവുന്ന വോട്ട് കഴുക്കോലുകൾ ഊരി എടുക്കുക.
അതിനാൽ നാലു മാസം മാത്രം ബാക്കിയുള്ള ലോക സഭ അംഗം പറയുന്നു ഞാനാണ് ആദ്യം രാജിവയ്ക്കുന്ന എം.പി.
എന്തേ ഇപ്പോളെ വച്ചൂട?
കൂടെ ഉദാത്തമായ മറ്റൊരു അരുളപ്പാടും " റിപ്പോർട്ട് ശാസ്ത്രജ്ഞരുടെതും അത് നടപ്പിലാക്കാനുള്ള തീരുമാനം രാഷ്ടീയക്കാരുടെതുമാണ് ".
ചുരുക്കത്തിൽ എട്ടിലെ പശു പുല്ലു തിന്നാൻ ഇത്തിരി പാടുപെടുമെന്നു സാരം
ഈ ശ്വരോ രക്ഷതു!!!!!
ഒപ്പം പഴകിയ ആ വാക്യവും
ദീപസ്തംഭം.............മഹാശ്ചര്യം ....................നമുക്കും കിട്ടണം പണം
അതെ പണം മാത്രം ....... അധികാരം മാത്രം......................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

