ഇന്ന് ഗൂഗിളിൽ സ്റ്റോറേജ് കുറവ് ഒന്ന് പരിഹരിച്ചു വന്നപ്പോഴാണ് എന്റെ പഴയ ബ്ലോഗിനെ കണ്ടത്.
എങ്ങനെ അവനെ ഒന്ന് കൂടി ഉണർത്തും എന്ന് ചിന്തിച്ചു.
2017 ൽ വിജയൻ മാഷുടെ സഹധർമ്മിണി ശാരദേട് ത്തി മരണപ്പെട്ട ദിവസം കുറിച്ചതാണ് അവസാനം എന്ന് ബ്ലോഗ് പറയുന്നു പണ്ടും കൂടുതൽ ഒന്നും എഴുതിയിട്ടില്ല..
ഇപ്പോൾ റിട്ടയർ ചെയ്തു വീട്ടിൽ ഇരിക്കുന്നു അപ്പോൾ ഒന്ന് ഉഷാറാക്കാം എന്ന് തോന്നുന്നു..
പക്ഷേ പത്തു വർഷം കഴിഞ്ഞു ഇതിന് ഇപ്പോൾ വായനക്കാർ ഉണ്ടാകുമോ എന്നും ശങ്ക ഇല്ലാതില്ല