നെയ്യാറ്റിന്‍കര എം.എല്‍.എ. ശെല്‍വരാജ് കേരള നിയമ സഭയില്‍ നിന്നും ,സി.പി.എം ജില്ല കമ്മിറ്റിയില്‍ നിന്നും രാജിവെച്ച വിവരം രാഷ്രീയ കേരളത്തില്‍ ഉണ്ടാക്കിയ ഭൂകമ്പങ്ങള്‍ ചെറുതല്ല.
ഒരു തരത്തിലുള്ള മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് , ഇപ്പോള്‍ സാധാരണ മനുഷ്യരില്‍ കാണുന്ന കുഴഞ്ഞു വീഴ്ച പോലെ ആയിരുന്നു അത്.
ദിനം പ്രതി വാര്‍ത്തകള്‍ക്കായി കണ്ണും കത്തും തിരിക്കുന്ന മാധ്യമങ്ങള്‍ക്ക് ഉത്സവമായിരുന്നു ഈ വാര്‍ത്ത .പിറവം തിരെഞ്ഞടെപ്പു പ്രചാരണ രംഗത്ത് എല്‍.ഡി. എഫ് നടുറോഡില്‍ തുണി പോയ അവസ്ഥയിലായ്.യു. ഡി എഫ് ആകട്ടെ പാഞ്ചാലി വസ്ത്രക്ഷേപതിലെ ദുര്യോധനനായി.
ആദ്യം അമ്പരന്ന സി.പി.എം നേതാക്കള്‍ ഞെട്ടി എണീറ്റ് കൊരസായി പാടി" വര്‍ഗവഞ്ചകന്‍" - കോടികള്‍ കോഴ വാങ്ങി കാലുമാറിയവന്‍ - കോണ്‍ഗ്രസ് കേരളത്തിലും കുതിര കച്ചവടത്തിന് ഇറങ്ങി . പഴകി തേഞ്ഞ വാക്കുകളും, മൂര്‍ച്ചയില്ലാത്ത പ്രയോഗങ്ങളും നാട്ടുകാര്‍ കേട്ട്.
പത്ര സമ്മേളനത്തില്‍ കഴിഞ്ഞ നിയമ സഭ തിരെഞ്ഞെടുപ്പില്‍ പാറ ശാലയില് മത്സരിച്ച ആനാവൂര്‍ നാഗപ്പന്‍ തോറ്റതിന് തന്നെയും ഒപ്പമുള്ളവരെയും സി.പി.എം നേതൃത്വം വേട്ടയാടുന്നുവെന്ന് ശെല്‍വരാജ് പറഞ്ഞു.ജില്ല കമ്മിറ്റി ദല്ലാള്‍ പണിയും കണ്ണൂര്‍ ലോബിയുടെ പക്ഷം പിടിക്കലുമാണ് ചെയ്യുന്നതെന് അദ്ദേഹം കുറ്റപ്പെടുത്തി.
മാധ്യമങ്ങളും പാര്‍ട്ടി ജിഹ്വകളും ഒരു പോലെ പയറ്റിയ വാര്‍ത്തയില്‍ പക്ഷെ മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ കുഴിച്ചു മൂടപ്പെട്ടു.
തെരഞ്ഞെടുക്കപ്പെട്ടു പത്തു മാസം തികയും മുന്‍പ് എമ.എല്‍.എ സ്ഥാനം രാജി വയ്കാന്‍ മാത്രം എന്ത് അടിയോഴുക്കാണ് കരുത്തനായ ഈ സി.പി.എം സഖാവിനെ പ്രേരിപ്പിച്ചത്.അത് സി.പി.എം ആക്ഷേപ്പിക്കുംപോലെ കണ്ണഞ്ചിപ്പിക്കുന്ന പണമല്ല മറ്റെന്തോ ആണ്.
ആരാണ് ശെല്‍വരാജ്
-- 44 വര്‍ഷത്തില്‍ അധികം തെക്കന്‍ കേരളത്തില്‍ ഗ്രമാവസികള്‍ക്കിടയില്‍ കടലിലും കരയിലും തൊഴിലെടുക്കുന്ന പാവപ്പെട്ടവരുടെ. ഇടയില്‍ പ്രവര്‍ത്തിച്ച ആളാണ്.
- ഈ കാലയളവില്‍ ഒരിക്കലും അദേഹത്തെ കുറിച്ച് സദാചാര വിരുദ്ധ മായതോ അഴിമതിയുടെയോ സ്വജന പക്ഷ്പാതത്തിന്റെയോ കറപുരണ്ട ആരോപണങ്ങള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ പോലും ഉന്നയിച്ചിട്ടില്ല, ഒരു അച്ചടക്ക നടപടി പോലും പാര്‍ട്ടി ഈ സഖാവിനെതിരെ നടത്തിയിട്ടില്ലെന്നും ഓര്‍ക്കാം.
-- മലപ്പുറം സമ്മേളനത്തിന് ശേഷം ഔദ്യോഗിക പക്ഷക്കാരനാണ് സഖാവ് . തിരുവനതപുരം ജില്ല നേതൃത്വം ഇത്തരത്തില്‍ ചില വ്യക്തികള്‍ തങ്ങളുടെതക്കി മാറ്റിയപ്പോഴാണ് ശേല്വരജിനെ പോലുള്ളവര്‍ അനഭിമാതരവുന്നത്.
-സ്വന്തം പ്രവര്‍ത്തന മേഖലയില്‍ നിന്നും ഒരാളെ പിഴുതു മാറ്റി മറ്റൊരു തട്ടകത്തില്‍ ഒറ്റപ്പെടുത്തി അവഹേളിക്കാനും, തകര്‍ക്കാനും ശ്രമിക്കുന്ന സി.പി.എം ഗൂഡ തന്ത്രം നേതൃത്വം ശേല്‍വരാജിനു നേരെ പ്രയോഗിച്ചു.
- സംസ്ഥാന സമ്മേളനത്തില്‍ ഇന്ന് രാജ്യവും ജനങ്ങളും നേരിടുന്ന നീറുന്ന പ്രശ്നങ്ങള്‍ ഒന്നിനും മറുപടി കാണാനുള്ള ചര്‍ച്ചകള്‍ ഇല്ലാതെ അധ:പതിച്ചു പോയ പാര്‍ട്ടിയെ നമ്മള്‍ കണ്ടു.അതിനാല്‍ ഈ നേതൃത്വത്തിലും ഇപ്പോഴുള്ള നായ പരിപാടികളിലും വിയോജിച്ചു ,ജനങ്ങലോടോത്ത് പ്രവര്‍ത്തിക്കാന്‍ ഈ സഖാവ് രാജി വച്ച് പുറത്തു പോയി
എം.വി.രാഘവന്‍, ഗൌരിയമ്മ,അബ്ദുള്ളകുട്ടി, സിന്ധു ജോയ്, അജയകുമാര്‍, ഡോക്ടര്‍ മനോജ്, മഞ്ഞളാംകുഴി അലി പട്ടികയില്‍ പ്രമുഖരും അല്ലാത്തവരുമുണ്ട്. ഇവരെല്ലാം പാര്‍ട്ടി വിട്ടു പലയിടങ്ങളില്ലേക്ക് ചേക്കേറി. എന്നാല്‍ ഇത്ര അധികം കൊഴിഞ്ഞുപോക്ക് എന്തുകൊണ്ട് എന്ന് പാര്‍ട്ടി നാളിതുവരെ പരിശോധിച്ചതായി അറിവില്ല.
തിരഞ്ഞെടുപ്പിനിടയില്‍ ഈ ചതി ചെയ്ത് അഭിനവ ചന്തുവായി ശെല്‍വ രാജിനെ മാറ്റാനാണ് പാര്‍ട്ടി കൂടുതലും ശ്രമിച്ചത്. "പക്ഷെ പാണ്ടന്‍ നായുടെ പല്ലിനു പണ്ടേ പോലെ ശൌര്യം ഇപ്പോള്‍ ഇല്ലെന്നു " നമ്മള്‍ കണ്ടു.വെറും ചില കോടികളുടെ കണക്കുമാത്രും വച്ച് പാര്‍ട്ടി ഈ രാജികാര്യം മറന്നു കളഞ്ഞു. സൂക്ഷിച്ചു നോക്ക് ഒരു കല്ല് പോലും സി.പി.എം പ്രവര്‍ത്തകര്‍ ശേല്‍വരാജിനെ എറിഞ്ഞില്ല.
അപ്പോള്‍ കഥ ഇതൊന്നും അല്ല മറ്റെന്തോ ആണ്.
പിറവത്തെ കഥ തന്നെ നോക്കാം മണ്ഡലം ഉള്‍പ്പെടുന്ന എറണാകുളം ജില്ലയില്‍ പാര്‍ട്ടി സമ്മേളനം നടത്താന്‍ ഈ ബഹു ജന പാര്‍ട്ടിക്ക് ആയില്ല. ഇപ്പോള്‍ ഭരണം കണ്ണൂര്‍ക്കാരനായ ഒരു ശേവുകകാരന്‍ ഗോവിന്ദന്റെ കയ്യില്‍ ഭദ്രമായ് ഏല്പിചിരിക്കയാണ്. എം.എം.ലോറെന്‍സ് മുതല്‍ എണ്ണം പറഞ്ഞവര്‍ ഉള്ള മഹാനഗരത്തില്‍ പാര്‍ട്ടി ഭരിക്കാന്‍ വടക്കുന്നൊരു സുല്‍ത്താന്‍ വന്നിരിക്കുന്നു. എന്നിട്ടും വിശ്വാസം പോരഞ്ഞിട്ടാണ് മറ്റൊരു ജയരാജന്‍ തിരെഞ്ഞെടുപ്പ് പ്രചരണം ചുക്കാന്‍ പിടിക്കുന്നത്.
ഫലത്തില്‍ ശെല്‍വരാജ് പറഞ്ഞ കണ്ണൂര്‍ ലോബിയുടെ ഒരു ചെറിയ നട്ടം വരുന്നില്ലേ എന്നൊരു സംശയം.ഇതില്‍ മനം നൊന്ത ശെല്‍വ രാജിനെ പോലുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമൊന്നും ഇല്ലെന്നതാണ് വാസ്തവം.അപ്പോള്‍ വഴി പുറത്തേക്കു തന്നെ.
- പുറത്തു പോയവരെ ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ മറ്റൊരു ചിത്രവും തെളിയുന്നു. ഇവരെല്ലാം ന്യൂനപക്ഷത്തിലോ, ഹിന്ദുക്കളിലെ തന്നെ അധ:സ്ഥിത വര്‍ഗത്തില്‍ പെട്ടവരോ ദളിതരോ ആയ ഒരു പിടി പ്രവര്‍ത്തകര്‍ ആണെന്ന് കാണാം.അപ്പോള്‍ പാര്‍ട്ടിയില്‍ വേറൊരു സംഘട്ടനം നടക്കുന്നുണ്ടോയെന്നും ചിന്തിക്കാവുന്നതാണ്.
- ഗോവിന്ദനും ജയരാജനും ആഞ്ഞു പിടിച്ചിട്ടും കേരള രാഷ്ട്രീയത്തില്‍ അച്ഛന്റെ മകന്‍ എന്നാ ലേബല്‍ മാത്രമുള്ള അനൂപ് ജേക്കബ് എന്നാ പീക്കിരി പയ്യന്‍ 12072 വോട്ടിനു അച്ഛനോടെ വെറും 150 വോട്ടിനു മാത്രം തോറ്റ ശെല്‍വ രാജിനെ പോലുള്ള വ്യെക്തിത്വ മായ ജേക്കബ് എന്നാ പാര്‍ട്ടി സഖാവിനെ തോല്‍പ്പിച്ചു.
സി.പി.എം. ന്റെ സമീപ കാല ഉപതിരെഞ്ഞെടുപ്പ് ചരിത്രത്തില്‍ കേട്ട് കേള്‍വി ഇല്ലാത്ത നാണം കേട്ട തോല്‍വി.പക്ഷെ സി.പി.എം നു മാത്രം കുലുക്കമില്ല
കാരണം ടാറ്റാ അംബാനി ബിര്‍ള എന്നിവരെ പോലെ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ കുത്തകയ്ക് ഈ അധ:പതനന്തിലും ഒരു കുലുക്കവുമില്ല. ഷെല്‍വാ രാജിന്റെ രാജി ഈ അധ:പതനത്തിന്റെ നേര്‍ചിത്രം നല്‍കുന്നു.
അത്തരം ആഴങ്ങളിലേക്ക് നോക്കി തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാതെ തൊലിപ്പുറത്തെ ചികിത്സക്കാന് പാര്‍ട്ടി കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
ഡല്‍ഹി വാഴും എസ്.ആര്‍.പി. സഖാവ് ഉളുപ്പില്ലാതെ നമ്മോടു പറയും " 1996 ല്‍ആരംഭിച്ച പാര്‍ടിയിലെ തെറ്റ് തിരുത്തല്‍ പ്രക്രിയ ഇനിയും ശരിയായ വഴിയില്‍ എത്തിയിട്ടില്ലെന്ന് " അതിനാല്‍ ഇനിയും നമ്മള്‍ കൂടുതല്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.
തൊലി പുറത്തു തേക്കാന്‍ ക്രീമുമായി എസ് .ആര്‍.പി. യും കൂട്ടരും കോഴിക്കോട്ടു എത്തുന്നതും കാത്തിരിപ്പാണ് നമ്മുടെ നേതാക്കള്‍.
അതിനും മുന്‍പ് ഓര്‍ക്കുക സഖാക്കളേ പഴയൊരു കഥ . പണ്ട് ലെനിന്‍ എന്നൊരു വീരന്‍ സോവിയറ്റ് റഷ്യ എന്നൊരു നാടുണ്ടാക്കി .70 വര്‍ഷം നമ്മുടെ നാട്ടിലെ നാണിമാര്‍ അങ്ങോട്ട് പോകാന്‍ സ്വപ്നം കണ്ടിരുന്നു.എന്നാല്‍ 80 - ന്റെ അവസാനത്തില്‍ ഗോര്‍ബച്ചേവ് എന്നൊരു പഹയന്‍ കടിച്ചാല്‍ പൊട്ടാതൊരു ഗ്ലാസ്ത്നോതും പെരിസ്ട്രോയിക്കയും തീറ്റിച്ചു സൌവര്‍ണ്ണ ഭൂമിയെ വിറ്റു തുലച്ച കഥ.
പാറപ്രത്ത് ഉണ്ടായ പാര്‍ട്ടിക്കും ഏകദേശം 70 - കഴിഞ്ഞു.ഇപ്പോഴുള്ള കണ്ണൂര്‍ക്കാരെല്ലാം കൂടി അതേ പണി ഇപ്പോള്‍ ഇവിടെ ചെയ്യുമോ?.... എന്തോ
അടിയാളന്റെ നിഷ്കാമമായ അര്‍പ്പണ ബോധത്തിനും, അവനോടുള്ള വര്‍ഗ സ്നേഹം , വിപ്ലവ ചിന്ത ഇവ തെല്ലെങ്കിലും നിങ്ങളില്‍ ബാക്കി ഉണ്ടെങ്കില്‍ ഒരിക്കല്‍ കൂടി തങ്ങളിലേക്ക് നോക്കി സ്വയം തിരുത്തി മുന്നേറാന്‍ നോക്കൂ !!!!!
അല്ലെങ്കില്‍ മഹത്തായ റഷ്യ ചരിത്ര പുസ്തകത്തില്‍ കയറിയത് പോലെ വിപ്ലവം ചുരത്താത്ത ഏട്ടിലെ പശുവായി പോകും നിങ്ങള്‍.
ലാല്‍ സലാം സഖാക്കളേ.........................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ